ജാനകി സുശീലമാർക്കിടയിൽ ഞെങ്ങി ഞരുങ്ങി പുറത്തായി മാധുരിക്കു മുകളിൽ സ്ഥാനം പിടിച്ച ഗായികയാണ് ബി വസന്ത. ആഴമുള്ള ശബ്ദത്തിന്റെ ഉടമ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മലയാളത്തിന്റെ ഗായിക. മറ്റു മറുനാടൻ ഗായികമാരെ പോലെ ആന്ധ്രാപ്രദേശ് സമ്മാനിച്ച ബി ബസന്ത. അവരുടെ ഗാനങ്ങളെ മൊത്തത്തിൽ അവലോകനം ചെയ്യുമ്പോൾ കുറച്ചൊരു ഭാഗ്യം കുറഞ്ഞ ഗായികയായിപ്പോയി. കഴിവിൽ അല്ല പ്രസിദ്ധിയിൽ. ഏകദേശം അടുത്തടുത്ത കാലങ്ങളിൽ തന്നെ വന്നവരായിട്ടും ജാനകി- സുശീല പോലെ തിളങ്ങാൻ അവർക്കു കഴിഞ്ഞിരുന്നില്ല. സോളോ വിഭാഗത്തിൽ മറ്റുള്ളവർ ഏറെ മുന്നിലെത്തിയിട്ടും ഇവർ ഒതുങ്ങിപ്പോവുകയായിരുന്നു. എന്നിരുന്നാലും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ ഇവരുടെ സംഭാവനായിട്ടുണ്ട്. ബി എ ചിദംബരനാഥ് ഒട്ടേറെ അവസരങ്ങൾ വസന്തയ്ക്ക് കൊടുത്തിട്ടുണ്ട്. ദേവരാജനും ,ചിദംബരനാഥും തിരിച്ചറിഞ്ഞ പോലെ മറ്റാരും ഇവരെ അറിഞ്ഞിട്ടില്ല എന്ന് നിസംശയം പറയാം...
കാർത്തികവിളക്കു കണ്ടു പോകുമ്പോൾ ...
പടച്ചോന്റെ കൃപ കൊണ്ട്...
പാരിജാത മലരേ...
ഓമനത്തിങ്കൽ കിടാവോ?...
ശരണമയ്യപ്പാ ...
നിന്മുഖം കണ്ടപ്പോൾ ...
വാർതിങ്കൾ കണിവെക്കും രാവിൽ ...
തുടങ്ങിയവയൊക്കെ എത്ര പേർ കേട്ട് കാണും... ചിദംബരനാഥ് സമ്മാനിച്ച ഗാനങ്ങൾ ആണിവയൊക്കെ..
ബി വസന്തയുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ ഒരു ഫയൽ പോലുമില്ലെന്ന് തോന്നുന്നു.
ദേവരാജനും,എം എസ് ബാബുരാജുവും, ദക്ഷിണാമൂർത്തിയും, എം കെ അർജുനനും, എ ടി ഉമ്മറും പിന്നീട് കുറെ അവസരങ്ങൾ കൊടുത്തിട്ടുണ്ട്.
ദേവരാജന്റെ ഈണത്തിൽ ..
തെക്കുംകൂറടിയാത്തി ....
പണ്ടൊരു ശില്പി പ്രേമശില്പി..
ഭൂമിദേവി പുഷ്പിണിയായി...
കുടമുല്ലപ്പൂവിനും...
സ്വപ്നസഞ്ചാരിണീ ..
മേലെ മാനത്തെ ...
ശൈലനന്ദിനീ...
യവനസുന്ദരി ...
ഒന്നാനാം കുളക്കടവിൽ....
ചന്ദ്രനുദിക്കുന്ന ദിക്കിൽ...
കൊതുമ്പുവള്ളം തുഴഞ്ഞു വരും..
മണ്ണിൽ പെണ്ണായ് ...
തന്റെ പ്രിയപ്പെട്ട ഗായികയ്ക്ക് പ്രസിദ്ധ ഗാനങ്ങൾ നൽകുമ്പോഴും ശ്രീ ദേവരാജൻ മാസ്റ്റർ ബി വസന്തക്കും അത്രയ്ക്ക് മോശമല്ലാത്ത പാട്ടുകളും ചില മികച്ച പാട്ടുകളും മാറി മാറി കൊടുത്ത് കൊണ്ടിരുന്നു....
മലയാളത്തിൽ ഒരു ഹമ്മിങ് ഗായിക ആയിരുന്നു ബി വസന്ത. ഒട്ടേറെ ഗാനങ്ങളിൽ അതി സുന്ദരമായ ഹമ്മിങ് സമ്മാനിച്ച വസന്ത, അക്കാരണത്താൽ തന്നെ ആ പാട്ടുകൾ ഓർക്കപ്പെടുകയും ചെയ്യുന്നു...പ്രസിദ്ധ ഗായകരോടൊപ്പം യുഗ്മഗാനങ്ങളിലും ശോഭിച്ച ഗായികയാണ് വസന്ത. അത് ഗായകരോടൊപ്പവും ഗായികമാരോടൊപ്പവും ഉണ്ട്. അങ്ങിനെയും കുറെ ഗാനങ്ങൾ. എങ്കിലും ആ ശബ്ദങ്ങൾക്കിടയിലും വേറിട്ടൊരു ശബ്ദമായി ആ വസന്ത ഗീതങ്ങൾ .
No comments:
Post a Comment