Friday, September 11, 2020

രാഗാർദ്ര ഹംസങ്ങൾ

 

പഞ്ചമിത്തിരുനാൾ 

മദനോത്സവ തിരുനാൾ 

എന്ന ഗാനവുമായി കടന്നു വന്ന പാട്ടെഴുത്തുകാരന് പിന്നീട് ഏറെയും അത്തരം മദനോത്സവഗാനങ്ങൾ എഴുതുവാനൊ അല്ലെങ്കിൽ അത്തരം ഇക്കിളി ചിത്രങ്ങളുടെ ഗാന രചയിതാവോ ആയി മാറാനൊ ആയിരുന്നു വിധി ! എവിടെയുമുണ്ടല്ലോ അത്തരം തരം തിരിക്കലും ,അരികുവൽക്കരണവും...

അതിൻ്റെ ഒരു ബലിയാടാണ് ശ്രീ ഭരണിക്കാവ് ശിവകുമാർ . 


വയലാറിനെ പോലെ എഴുതാൻ ശ്രമിക്കുക എന്നത് അക്കാലത്ത് ഒരു മോഹമായിരിക്കാം .  അത് അൽപ്പം ഇദ്ദേഹത്തിലും കടന്നു കൂടിയിരുന്നോ എന്ന് സംശയം ! എന്നാൽ അത് ചില മാംസപുഷ്പങ്ങൾ ഇതളിട്ടുണരും യാമങ്ങളിലെ ഭാവങ്ങൾ മാത്രമായിപ്പോയി . രതി മന്മഥ ഗാനങ്ങൾ ! 


മധുരം തിരുമധുരം ...

രാഗാർദ്ര ഹംസങ്ങളോ നമ്മൾ ....

സ്വപ്നം കാണും പെണ്ണെ ....

മനസ്സു മനസ്സിൻ്റെ കാതിൽ ....

പഞ്ചമിച്ചന്ദ്രികയിൽ ....

സുമംഗലാതിര രാത്രി ....

എന്നിവ എന്നിട്ടും ഹിറ്റു ഗാനങ്ങളായി ...


ഭക്തിയുടെ നിറചാർത്തുകളണിഞ്ഞ  വരികളും പിറവി കൊണ്ടിരുന്നു .

യദുനന്ദനാ ശ്രീ ഗോപകുമാരാ ...

ഹരിവംശാഷ്ടമി വിളക്കൊളിയിൽ ..

വൃന്ദാവനം സ്വർഗ്ഗമാക്കിയ ..

മകരസംക്രമ സൂര്യോദയം ..

എന്നിവയൊക്കെ ഇവയ്ക്കിടയിലും പ്രഭാപൂരിതമായി നിലകൊള്ളുന്നുണ്ട് ..


പ്രസിദ്ധ സംവിധായകരിൽ ചിലർ ഇദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ട് .അത് വേണ്ട വിധത്തിൽ വിനിയോഗിച്ചത് കൊണ്ട് നല്ല ഗാനങ്ങളും ഉണ്ടായി.

ഐ വി ശശിയോടൊപ്പം ..

സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ...

ആയിരവല്ലിതൻ തിരുനടയിൽ ....

കവിത ചേർത്തി വിളമ്പിയ ഗാനങ്ങളായിരുന്നു ഇവ .

ബാലചന്ദ്രമേനോൻ്റെ കൂടെ ..

രാഗങ്ങളേ .. മോഹങ്ങളേ ..'

എന്നിവയൊക്കെ എഴുതാൻ ഇദ്ദേഹത്തിനാവുമായിരുന്നു .

ഒറ്റയ്ക്കും തെറ്റയ്ക്കുമായി മനസ്സിൽ തങ്ങിനിൽക്കുന്ന ചില ഗാനങ്ങൾ കൂടിയുണ്ട് ...

ശ്രീതിലകം തിരുനെറ്റിയിലണിയും ....

സിന്ദൂരപുഷ്പവന ചകോരം ....

സ്നേഹിക്കാൻ പഠിച്ചൊരു മനസ്സേ ...

പ്രപഞ്ചപത്മദളങ്ങൾ വിടർത്തി ...

തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോൽ ...

കണ്ട നാൾ മുതൽ ...


എന്നിവ ഓർമ്മകൾക്ക് മേൽ അടയിരിക്കുന്ന ഗാനങ്ങളാണ് ..

എന്നാൽ പിന്നീട് നിരവധി രതി മന്മഥ ചിത്രങ്ങൾക്കും ,തട്ടുപൊളിപ്പൻ മസാലപ്പടങ്ങൾക്കു വേണ്ടിയും മാത്രമായി പോയി പാട്ട് ജീവിതം ... 

അതൊക്കെ എന്തോ ആവട്ടെ ...

മലയാള സിനിമാ ഗാനങ്ങളിൽ നിന്ന് നല്ല ലിസ്റ്റ് തയ്യാറാക്കുമ്പോൾ ചില ഗാനങ്ങളെങ്കിലും അതിൽ സ്ഥാനം പിടിക്കും ...ഉറപ്പ് ....

No comments:

Post a Comment