ഇരകൾ
സൃഷ്ടിക്കപ്പെടുന്ന ലോകത്തിൽ സ്വയം അതായി മാറിയവരുടെ ജൽപ്പനങ്ങൾ .കരിയിലകൾ
മോഹങ്ങളാണൊ ! സ്വപ്നങ്ങളാണോ ! കാൽക്കീഴിലമരുന്നത് സ്വന്തം ജീവിതം തന്നെയൊ
!.പെരുവഴിയിലെ കരിയിലകൾ പോലെ പാറിപ്പോയി മറ്റാരുടെയൊ കാൽപ്പാദത്തിന്നടിയിൽ
ഞരിഞ്ഞമരുന്നതോ! ഇനി അല്ലെങ്കിൽ സ്വന്തം ജീവിതം ഞരിച്ചമർത്തി കടന്നു
പോവലോ! .ജീവിതപ്പെരുവഴിയിലെ ശബ്ദമില്ലാ നടത്തങ്ങൾ . നടത്തം സഞ്ചാരമാണല്ലോ !
മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്കുള്ള സഞ്ചാരം . ശരീരത്തിൽ നിന്ന്
ശരീരത്തിലേക്കുള്ള സഞ്ചാരം. പെറ്റിട്ട ഉടനെ തുടങ്ങിയ കരച്ചിൽതുടക്കത്തിൽ
നിന്നും അവസാനം വേരറ്റുപോവുന്ന വാക്കിന്നവസാനത്തിലേക്ക് പിടഞ്ഞു തീരുന്നത് .
എം.കെ ഖരീം എന്ന നോവലിസ്റ്റ് .ഇദ്ദേഹത്തിന്റെ വാക്കുകൾ ചുട്ടു പഴുത്ത വികാരങ്ങളുടെ ബഹിർഗമനങ്ങളാണ് .അത് കഥാപാത്രങ്ങളെപ്പോലും ചുട്ടെരിക്കാൻ ശക്തിയുള്ളത് .വെറുപ്പിന്റെ തേരട്ടകൾ പുസ്തകത്താളുകളിലൂടെ ഇഴയുകയാണ് .അത് ഇന്നിനോടുള്ളതാവാം ,എന്തിനോടുള്ളതുമാവാം .നിത്യ സഞ്ചാരങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തുറന്ന് കഥാപാത്രങ്ങൾ മാധുര്യമേറിയതും ,ചവർപ്പുള്ളതുമായ ജീവിത സത്യങ്ങൾ വെളിപ്പെടുത്തുമ്പോൾ ഗുരുതുല്ല്യരാവുകയാണ് .ഇരയുടെ കരിയില നടത്തകൾ എന്ന ഈ നോവലിൽ ഫഹദ് എന്ന പത്രപ്രവർത്തകനിലൂടെ കഥ സഞ്ചരിക്കുന്നു .കാലങ്ങളിലൂടെയും ,ദേശങ്ങളിലൂടെയും മനുഷ്യരിലൂടെയും വ്രണിത ഹൃദയനായ് ഒരനാഥൻ ,ഫഹദ് .തത്വങ്ങൾ പറയുന്നവരാണ് ഇതിലെ മിക്ക കഥാപാത്രങ്ങളും .തെരുവുതെണ്ടികൾ, ചെരുപ്പുകുത്തികൾ ,എന്നിവരൊക്കെ തത്വചിന്തകളുടെ ഭാരം പേറുന്നവരാണ് .എവിടെയുമെത്തപ്പെടാത്തവർ അല്ലെങ്കിൽ ജീവിതത്തിൽ പൂർണ്ണമായും പരാജയപ്പെട്ടവർ തത്വചിന്തകളിൽ അഭയം പ്രാപിക്കുന്നത് കാണാം. ആശിക്കാനൊന്നുമില്ലാത്തവന്റെ അഭയസ്ഥാനമാണൊ തത്വചിന്തകൾ .അതൊരാശ്രയമാവും, അല്ലെങ്കിൽ സ്വയമൊരാശ്വാസവും .രാഷ്ട്രീയത്തിന്റെ ,മതത്തിന്റെ ,ഭരണകൂടത്തിന്റെ തന്ത്രങ്ങൾ പരീക്ഷിക്കുന്ന , അടിച്ചേൽപ്പിക്കുന്ന ഇരകൾ .അവരുടെ ജീവിതപ്പിടച്ചിലുകൾ തന്നെയാണ് ഈ നോവലിന്റെ കാതൽ .ചിന്തിക്കാൻ കഴിവുണ്ടെങ്കിലും പ്രവർത്തന മണ്ഡലത്തിൽ പരാജയപ്പെടുന്നവർ ,ആട്ടിയകറ്റപ്പെടുന്നവർ . ഉരുകിയൊലിക്കുന്ന കഥാപാത്രങ്ങളായി ഫഹദും ,ബസന്തിയും മനസ്സിലൊട്ടിപ്പിടിക്കുന്നു .പ്രണയം ശരീരാഘോഷമാക്കുന്നതിൽ നിന്നും വേറിട്ട് ഒറ്റ മനസ്സാവുകയാണ് .
തെരുവ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളിലും കഥാപാത്രങ്ങളുടെ സുഖവാസ കേന്ദ്രങ്ങളാണ് .ദുരൈ ലാൽ മതിഭ്രമ ഏടുകൾ ,തമോഗർത്തങ്ങൾ എന്നീ നോവലുകളിലും ഇരുളാർന്നതെങ്കിലും ഇടയ്ക്കിടെ ആളിപ്പടരുന്ന തെരുവ് മനുഷ്യ ജീവിതത്തിന്റെ പൂർണ്ണ ഛായയായി തെളിഞ്ഞു നിൽക്കുന്നുണ്ട് .തമോഗർത്തങ്ങളിലെ അലിയെ മറക്കാനാവില്ല .
അഴുക്കുകൾ നിറഞ്ഞ മത രാഷ്ട്രീയ നിലപാടുകളെയും നീക്കങ്ങളെയും വ്യാകുലതയോടെ വീക്ഷിക്കുന്ന വീടുകങ്ങളിലേയൊ ഏസി മുറികളിലെ ചിന്തകരെയൊ പ്രതിനിധാനം ചെയ്യുന്നില്ല എം.കെ ഖരീമിന്റെ കഥാപാത്രങ്ങൾ .വ്യാകുലതകൾ ഫഹദിനെ പോലെയൊ, തമോഗർത്തങ്ങളിലെ വിഷ്ണുവിനെ പോലുള്ളവരോ സാഹിത്യ സൃഷ്ടികളായി എഴുതി മാറ്റുന്നുണ്ട് .എന്നിട്ടും മടുപ്പിന്റെ അന്ധകാരത്തിലേക്ക് വാക്കുകൾ ചവച്ചരച്ചുകളയുന്നുമുണ്ട് .പ്രണയസാഫല്യം പലപ്പോഴും അന്യവൽക്കരിക്കപ്പെടുന്നുണ്ടെങ്കിലും കണ്ണീരിന്റെ നേരിയ നനവായി ഫഹദും ബസന്തിയും സംഗമ തീരത്തടുക്കുന്നുണ്ട് .
നോവൽ -- ഇരയുടെ കരിയില നടത്തകൾ
നോവലിസ്റ്റ് -- എം കെ ഖരീം
ചിന്ത പബ്ലിഷേഴ്സ് ..
വില -- 200 /-