Tuesday, May 28, 2024

സ്വന്തമായി വഴി വെട്ടിയവൻ -വിനീത് ശ്രീനിവാസൻ

പല മേഖലകളിലും പാരമ്പര്യത്തിന്റെ വഴികളിലൂടെ പിന്തുടർച്ച പോലെ അതാത് മേഖലകളിലേക്ക് വരുന്നവരുണ്ട്. ഉദാഹരണത്തിന് രാഷ്ട്രീയത്തിന്റെ കാര്യമെടുക്കാം. ജനസമ്മതനായ ഒരു നേതാവിന്റെ മക്കൾ അല്ലെങ്കിൽ ശക്തമായ രാഷ്ട്രീയ അടിത്തറ ഉള്ള ഒരു നേതാവിന്റെ മക്കൾ അദ്ദേഹത്തിന്റെ മരണശേഷമോ അതിനു മുൻപോ രാഷ്‌ടീയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് നമ്മൾ കാണാറുണ്ട്. അത് കഴിവ് കൊണ്ടാവണം എന്നില്ല . പിടിപാട് കൊണ്ടും തങ്ങളുടെ പിതാവ്നേ തൃത്വം കൊടുത്ത പാർട്ടിയിലേക്ക് തന്നെയാവും മിക്കവാറും കടന്നുവരുന്നതും സീറ്റുകൾ ഉറപ്പിക്കുന്നതും. പിതാവിന്റെ മരണശേഷം അവർ എമ്മെല്ലെയും, എം പി യും വരെ ആവും... ഇതൊക്കെ നമ്മൾ കാലങ്ങളായി കാണുന്നതും , അനുഭവിക്കുന്നതും. എന്നാൽ കലാരംഗത്ത് ഇത്തരം പിന്തുടർച്ചകൾ സാഹിത്യത്തിൽ ഏറെ ഉണ്ടാവുന്നില്ല. എഴുത്തിന്റെ മേഖലയിൽ വളരെ കുറവും ആണ്. രാഷ്ട്രീയത്തിലെ കപടതയൊന്നും എഴുത്തിൽ നടക്കില്ല. അതിനു സർഗാത്മകമായ ഒരു കഴിവ് തന്നെ വേണം. രാഷ്‌ടീയത്തിലെ പോലെ മക്കളുടെ പിന്തുടരലുകൾ സിനിമയിൽ കാണുന്നുണ്ട്.ആദ്യകാലത്തൊന്നും അത്രത്തോളം ഒന്നും കടന്നുവരവുണ്ടായില്ല. വന്നവർ പോലും പ്രസിദ്ധ നടന്റെയോ നടിയുടെയോ പ്രകടനങ്ങൾ പോലെ ആവാതെ ആവറേജിൽ താഴെ നിന്നവരായിരുന്നു. എന്നാൽ പിന്നീട് ദുൽകർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് , കാളിദാസ് , തുടങ്ങിയവരൊക്കെ തന്നെ അസാമാന്യ കഴിവുകൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചവരും ആണ്. പാരമ്പര്യത്തിന്റെ വഴികളിൽ അവരൊരിക്കലും കഴിവുകെട്ടവർ എന്ന പേർ കേൾപ്പിക്കേണ്ടി വന്നിട്ടില്ല. അതെ പോലെ തന്നെ എടുത്തു പറയാവുന്ന ഒരു വ്യക്തി ആണ് ശ്രീ വിനീത ശ്രീനിവാസൻ . പ്രസിദ്ധ നടൻ ശ്രീനിവാസന്റെ മകൻ എന്ന നിലയിൽ ആവും തുടക്കത്തിൽ സിനിമയിലേക്കുള്ള പ്രവേശം. അച്ഛന് സിനിമാലോകത്ത് ഉണ്ടായിരുന്ന പിടിപാടിൽ നിന്ന് തന്നെ വിനീതിനും ഒരു തുടക്കക്കാരനായ " സൈക്കിൾ " എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ സിനിമ ഹിറ്റായി. പിന്നെ അച്ഛനോടൊപ്പം തന്നെ " മകന്റെ അച്ഛൻ " എന്നതിലും... തുടർന്ന് ട്രാഫിക്കിലും , ചാപ്പാ കുരിശിലും അഭിനയത്തിന്റെ പടവുകൾ അനായാസേന കയറുന്ന ഒരഭിനേതാവിനെ നമ്മൾ കണ്ടു...പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു വടക്കൻ സെൽഫിക്ക് കഥയെഴുതി മറ്റൊരു തലത്തിലേക്ക് മാറി.. ഇതിനൊക്കെ മുൻപേ തന്നെ അച്ഛൻ കൈകാര്യം ചെയ്യുന്ന എഴുത്ത് അഭിനയം എന്നതിൽ നിന്നും വിഭിന്നമായി ഒരു ഗായകനായി വിനീ തന്റെ കഴിവ് തെളിയിച്ചിരുന്നു, സ്ഥിരപ്പെടുത്തിയിരുന്നു... ഒരു ബഹുമുഖ പ്രതിഭ തന്നെയാണ് ഈ ചെറുപ്പക്കാരനായ കലാകാരൻ. ഗായകൻ, അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് , ഗാനരചയിതാവ്, എന്നിവയിലെല്ലാം തന്നെ ആത്മാർത്ഥമായ ഒരു സമീപനം നടത്തിയിരുന്നു എന്നതിന് കാലവും പ്രേക്ഷകരും സാക്ഷികളാണ്. എഴുത്തും സംവിധാനവും, നിർമ്മാണവും മാറി മാറി ചെയ്ത്കൊണ്ടിരുന്നു. മലർവാടി ആർട്സ് ക്ലബ് അന്നോളം ഇറങ്ങിയ സിനിമാസങ്കല്പങ്ങൾക്ക് സാമ്യം നിൽക്കുന്ന ഒന്നായിരുന്നില്ല. അതിലെ ഗാനങ്ങൾ എഴുതുകയും ചെയ്ത . പ്രണയ സിനിമകൾക്കിടയിൽ ഒരു രോമാഞ്ചം പോലെ തട്ടത്തിൻ മറയത്ത് ... തിര എന്ന സിനിമ മറ്റൊരു തലത്തിൽ ചിത്രീകരിച്ചത്... ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഥയെഴുതി സംവിധാനം ചെയ്തു. ഹൃദയം ചരിത്രം സൃഷ്‌ടിച്ച മറ്റൊരു മലയാള സിനിമ. ആനന്ദം,ഹെലൻ എന്നിവ നിർമ്മിച്ചു ... ഒന്നുരണ്ടു സിനിമകളിൽ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തു . തണ്ണീർമത്തൻ ദിനങ്ങൾ, അരവിന്ദന്റെ അതിഥികൾ , മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ് എന്നിവയിലെ കഥാപാത്രങ്ങൾ വളരേറെ ശ്രദ്ധിക്കപ്പെട്ടത്... ഇത് വെറും ഒരാമുഖം മാത്രം. വിനീത് ശ്രീനിവാസന്റെ ഗായകൻ എന്ന കഴിവിലപ്പുറം മറ്റു സിനിമാ മേഖലകളിലെ സംഭാവനകൾ ഒന്ന് തൊട്ടു പോയെന്നു മാത്രം. പാടാൻ തുടങ്ങിയത് 2003 മുതൽ . പിന്നീട് ഇങ്ങു 2023 വരെ ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ തുടരുന്നു എന്നത് ആ സ്വരമാധുരിയുടെ പ്രകടമായ ജ്വലനം തന്നെ. എല്ലാം ഗാനങ്ങളിലൂടെയും ഒന്നും പോകുന്നില്ല. പെട്ടെന്ന് മനസ്സിൽ വരുന്ന കുറച്ചേറെ ഗാനങ്ങൾ. അതിലേറ്റവും പ്രിയപ്പെട്ടവ മാത്രം ഇവിടെ എടുത്തെഴുതാം... കസവിന്റെ തട്ടമിട്ട് എന്ന ഹിറ്റ് ഗാനവുമായി കിളിച്ചുണ്ടൻ മാമ്പഴത്തിൽ . ശ്രീനിവാസന്റെ രചനയ്ക്ക് പ്രിയദർശൻ സംവിധാനം ചെയ്ത് ബി ആർ പ്രസാദ് ആദ്യമായ് ഗാനരചന നിർവഹിച്ച് വിദ്യാസാഗർ ഈണം കൊടുത്ത ഗാനം.... അച്ഛൻ കൈപിടിച്ച് കൊണ്ട് വന്നു. ഒട്ടും മോശമായില്ല തുടക്കം. ലാൽജോസിന്റെ ചാന്തുപൊട്ടിൽ വയലാർ ശരത്ചന്ദ്ര വർമ്മയുടെ രചനയ്ക്ക് വിദ്യാസാഗർ ഈണം കൊടുത്ത ഗാനം അടുത്തത്. " ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ " എന്നത് തുടർച്ചയ്ക്ക് ആക്കം കൂട്ടി... കരളിന്റെ കരളേ ( ഉദയനാണ് താരം ) കൈതപ്രം- ദീപക് ദേവ് കിലുക്കം കിലുകിലുക്കം ഗിരീഷ് പുത്തഞ്ചേരി- ദീപക് ദേവ് ഓമൽ കണ്മണി ഇതിലെ വാ എന്ന ഗാനം ദീപക് ദേവിന്റെ കരിയറിലെ സൂപ്പർ ഗാനം എന്ന് വിശേഷിപ്പിക്കാം... അത് പാടാൻ പറ്റി എന്നത് വിനീതിനും ഗുണം ചെയ്തു .. തേവാരം നോൽക്കുന്നുണ്ടെ ( രസതന്ത്രം ) ഗിരീഷ് പുത്തഞ്ചേരി -ഇളയരാജ നീ പിടിയാന പിടിയാന ( തുറുപ്പുഗുലാൻ ) കൈതപ്രം- അലക്സ് പോൾ എന്റെ ഖൽബിലെ വെണ്ണിലാവ് നീ എന്ന വയലാർ ശരത് ഗാനം വിനീതിന്റെ ഗാനങ്ങൾ നിരത്തുമ്പോൾ കൂടുതൽ തിളക്കത്തോടെ പരിലസിക്കുന്നു. അലക്സ് പോളിന്റെ സംഗീതം കരിനീലക്കണ്ണിലെന്തെടി ( ചക്കരമുത്ത് ) ഗിരീഷ് പുത്തഞ്ചേരി - എം ജയചന്ദ്രൻ ഹൃദയവും ഹൃദയവും ( നോട്ടുബുക്ക് ) വയലാർ ശരത് മെജോ ജോസഫ് മുത്തുമഴ കൊഞ്ചൽ പോലെ ( ബിഗ് ബി ) അൽഫോൻസ് തെന്നിപ്പായും തെന്നലേ ( വിനോദയാത്ര ) വയലാർ ശരത് - ഇളയരാജ താരകമലരുകൾ വിരിയും പാടം ( അറബിക്കഥ ) പനച്ചൂരാൻ- ബിജിപാൽ ശ്രീനിവാസൻ നായക കഥാപാത്രമായ അധികം സിനിമകളിലും പിന്നീട് വിനീത ആണ് പാടിയിട്ടുള്ളത് ... നഗരം വിധുരം എരിയും ഹൃദയം( ഒരേ കടൽ ) ഗിരീഷ് - ഔസേപ്പച്ചൻ മാമ്പുള്ളി കാവിൽ മരതകകാവിൽ ( കഥ പറയുംമ്പോൾ ) ഗിരീഷ് - എം ജയചന്ദ്രൻ ഒത്തൊരുമിച്ചൊരു ഗാനം പാടാൻ ( മകന്റെ അച്ഛൻ ) പനച്ചൂരാൻ - എം ജയചന്ദ്രൻ അനുരാഗത്തിൻ വേളയിൽ ( തട്ടത്തിൻ മറയത്ത് ) വിനീത് രചന നിർവഹിച്ച ഈ ഗാനം അന്നേറെ ശ്രദ്ധിക്കപ്പെട്ടു . ഷാൻ റഹ്‌മാൻ ഈണം പകർന്നു ... കാറ്റ് മൂളിയോ ( ഓം ശാന്തി ഓശാന ) ഹരിനാരായണൻ- ഷാൻ റഹ്മാൻ ആലുവ പുഴയുടെ തീരത്ത് ( പ്രേമം ) ശബരീഷ് വർമ്മ -രാജേഷ് മുരുകേശൻ എന്റമ്മേടെ ജിമിക്കിക്കമ്മൽ ( വെളിപാടിന്റെ പുസ്തകം) പനച്ചൂരാൻ - ഷാൻ റഹ്മാൻ മാണിക്യമലരായ പൂവി ( ഒരു അഡാർ ലവ് ) രാസാത്തി എന്നെ വിട്ട് പോകാതേടീ (അരവിന്ദന്റെ അതിഥികൾ ) ഹരിനാരായണൻ - ഷാൻ റഹ്മാൻ .. മനസ്സിനെ സ്പർശിച്ചവ മാത്രമേ ഇവിടെ എഴുതിയിട്ടുള്ളൂ... ഇതിനിടക്കും ശേഷവും കുറെയേറെ സിനിമകളിൽ സോളോ ആയും, ഡ്യുയറ്റായും പാടിയിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കഴിവുകൾ ഇനിയും ഉയർത്തുവാൻ വിനീത് ശ്രീനിവാസന് സ്വതന്ത്രമായി തന്നെ കഴിയട്ടെ എന്നാശംസിക്കുന്നു...

No comments:

Post a Comment