സമാനഹൃദയർ
മലയാള സിനിമാ മേഖലയിൽ തിരക്കഥയുടെ കുലപതികൾ രണ്ടു പേരാണ് .എം.ടി വാസുദേവൻ നായരും ,എ കെ ലോഹിതദാസും . എഴുത്തിന്റെ സമാനതകൾ എന്നതിലേയ്ക്ക് രണ്ടു പേരെയും ഒന്നിച്ചു ചേർക്കുന്നില്ല .എങ്കിലും ഒരേ വഴിയിലാണ് രണ്ടു പേരും .
കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ ഇത്രയേറെ മറ്റാരുടെയും ചിത്രങ്ങളിൽ കണ്ടിട്ടില്ല .എം.ടിയുടെ മുറപ്പെണ്ണ് മതൽ ഇരുട്ടിന്റെ ആത്മാവ് ,സുകൃതം ,പഞ്ചാഗ്നി, നഖക്ഷതങ്ങൾ എന്നിവയിലെല്ലാം വിങ്ങിവിങ്ങി ജീവിതം പേറുന്നവരെ കാണാം .ചിലർ കുടുംബത്തിന് വേണ്ടി ,മറ്റു ചിലർ സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുകയാണ് .
മാനസിക സംഘർഷങ്ങൾ പെരുകി പെരുകി അവസാനമഭയം ആത്മഹത്യയിലും .ഈ സമാനത ലോഹി ചിത്രങ്ങളിലും കാണാം .
അഭിമാനക്ഷതം ,തീർത്തുമൊറ്റപ്പെടൽ ,പരിഹാസം, തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലെത്തിപ്പെടുക ,സ്നേഹത്തിന് കീഴ്പ്പെടുക ഇവയൊക്കെ അവസാനം ജീവിതമവസാനിപ്പിക്കുന്നതിലെത്തപ്പെടുന്നു
പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കുന്ന മുറപ്പെണ്ണിലെ കൊച്ചമ്മിണി
കറുത്തവളെന്ന കുറ്റപ്പെടുത്തലിൽ തുടങ്ങി ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ കുട്ട്യേടത്തിയുടെ ആത്മഹത്യ
മുന്നോട്ടുള്ള ജീവിതത്തിൽ സുപ്രധാന തീരുമാനം എടുക്കാനാവാതെ മരണത്തിന്റെചൂളം വിളി കേട്ടു പോയ നഖക്ഷതങ്ങളിലെ രാമുവും ,
സുകൃതത്തിലെ രവിശങ്കറും ...
ലോഹിത ദാസിന്റെ തനിയാവർത്തനത്തിൽ
തന്റെ മകന് ഇനിയൊരു സാധാരണ ജീവിതമില്ല എന്ന് മനസ്സിലാക്കി ചോറിൽ വിഷം കലർത്തി വിട പറഞ്ഞു പോകുന്ന അമ്മയും മകനും .
എല്ലാ വഴികളും അടഞ്ഞ് ജീവിതക്കളരിയിൽ തോറ്റ് പോയ വിചാരണയിലെ അഡ്വ.സേതുമാധവന്റെ ആത്മഹത്യ .
സർവീസിലിരിക്കെ അനന്തരാവകാശിക്ക് ജോലി ലഭിക്കും .കാരുണ്യത്തിലെ ഗോപി മാഷ് സ്വജീവിതം അവസാനിപ്പിച്ചു മകൻ സതീശന് വേണ്ടി ....
പിന്നെയുമുണ്ട് .... കണ്ണില്ലാത്ത സ്നേഹത്തിന്റെ ബലിയാടായ കമലദളത്തിലെ നന്ദഗോപന്റെ സുമംഗല ...
ജാതകഫലങ്ങളാൽ കുറ്റവാളിയായ ജാതകത്തിലെ അച്ഛൻ ...
ജീവിതഗന്ധിയായ ചലച്ചിത്രങ്ങളിലെ ജീവസ്സുറ്റ കഥാപാത്രങ്ങൾ .വ്യക്തിത്വമുള്ള പാത്രസൃഷ്ടികൾ ...
ഇവയൊക്കെ ഞങ്ങൾ പ്രേക്ഷകരുടെ കാത്തുവെപ്പാണ് .മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ ...
വർത്തമാനകാലത്ത് ഇവരൊക്കെ യാഥാർത്ഥ്യമാവുന്നുണ്ട് .തുടർക്കഥകളായി ,തനിയാവർത്തനങ്ങളായി ......

No comments:
Post a Comment