1990 ൽ തുടങ്ങിയ സംഗീതസപര്യ ഇപ്പോഴും അതെ പാതയിലൂടെ തന്നെ തുടരുന്ന സംഗീത സംവിധായകൻ ആണ് ശ്രീ ശരത്. വളരെ കുറച്ചേ സിനിമാഗാനങ്ങൾ സംഗീതം ചെയ്തിട്ടുള്ളൂ എങ്കിലും എല്ലാം മികച്ചത് , അപൂർവ്വമായത് . അത്യപൂർവമായ ഈ സംഗീതയാത്രയിൽ ക്‌ളാസിക്കൽ മൂഡിൽ നിന്നും വിടാതെ കുറച്ചേറെ ഗാനങ്ങൾ. മയങ്ങി പോവുന്ന സംഗീതലഹരി. ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെങ്കിലും അത് പവിത്രത്തിലെത്തുമ്പോൾ അതിന്റെ പരകോടിയിലെത്തി നിൽക്കുന്നു. പവിത്രത്തിലേതുപോലെ ഉള്ള ഗാനങ്ങൾ മലയാളത്തിൽ അപൂർവങ്ങളിൽ അപൂർവം തന്നെയാണ്. ക്ഷണക്കത്തിലെ "ആ രാഗം മധുമയമാം രാഗം " എന്ന ഗാനം എത്ര കേട്ടാലാണ് മതിവരുക. പിന്നീട് ഒറ്റയാൾപട്ടാളത്തിലെ "മായാമഞ്ചലിൽ ഇതുവഴിയെ പോകും തെന്നലേ.." എന്ന ഗാനം സംഗീതത്തിന്റെ ഒരു വല്ലാത്ത അനുഭൂതി പകർന്നു തരും. ഗാനങ്ങളേറെ കിട്ടാതിരുന്ന അന്തരിച്ച രാധിക തിലകിനെ ഓർക്കുമ്പോൾ ആദ്യമോടിവരുന്ന ഗാനമാണിത്..
സാഗരം സാക്ഷിയിലെ ഗാനങ്ങളും ഹൃദ്യമായിരുന്നു. പ്രേത്യേകിച്ച് "കരയാതെ കണ്ണുറങ്ങൂ..ആതിരാകുഞ്ഞുറങ്ങു .." എന്നത്..
പവിത്രത്തിലെ ഗാനങ്ങളെല്ലാം ക്‌ളാസിക്കൽ ടച്ചുള്ളവയാണ്.
" ശ്രീരാഗമോ .. തേടുന്നു നീ .."
"താളമയഞ്ഞു രാഗമപൂർണം "
"വാലിന്മേൽ പൂവും വാലിട്ടെഴുതിയ "
പാട്ടിന്റെ മാസ്മരികത അനുഭവിപ്പിക്കുന്ന രാഗതരംഗങ്ങൾ
തുടർന്ന് സിന്ദൂരരേഖയിലെ ഗാനങ്ങൾ !! അതിശയിപ്പിച്ച സംഗീതം.
"എന്റെ സിന്ദൂരരേഖയിലെങ്ങോ എന്ന ഗാനത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന വിഷാദം പാട്ട് തീരുമ്പോഴേക്കും കണ്ണീറാനാക്കിയിട്ടുണ്ടാവും . എത്രകേട്ടാലും മതിവരാത്തത് . മലയാളത്തിലെ പത്തു മികച്ച ഗാനങ്ങളിൽ ഒന്നായി ചേർക്കാവുന്നത് . ..
അതിലെ തന്നെ..
"പ്രണതോസ്മി ഗുരുവായൂർ പുരേശം "
"നാദം സാമവേദാക്ഷരങ്ങൾ "
എന്നീ ഗാനങ്ങൾ കൈതപ്രത്തിന്റെ ഗംഭീര രചനയിൽ പിറന്നവയാണ്. ഏതൊരു കൃഷ്ണഭക്തിഗാനങ്ങളെയും വെല്ലുന്നത് . സംഗീതത്തിന്റെ നിതാന്തധാര... അലിഞ്ഞലിഞ്ഞില്ലാതാവുന്നത് .
തച്ചോളി വർഗീസ് ചേകവരിലെ " മാലേയം മാറോടണഞ്ഞു " എന്ന ശൃംഗാരലയത്തിലും സംഗീതത്തിന്റെ അത്യപൂർവത .
തിരക്കഥയിലെ "പാലപ്പൂവിതളിൽ .. വെണ്ണിലാപ്പുഴയിൽ " എന്ന ഹൃദ്യഗാനവും ശരത്തിന്റെ സംഗീതമികവിനെ തെളിയിക്കുന്നു..
മേഘതീർത്ഥം എന്ന ചലച്ചിത്രത്തിലെ "ഭാവയാമി .." എന്ന ക്ലാസിക്കൽ ഗാനത്തിന് മലയാളത്തിൽ ആദ്യമായി ക്ലാസിക്കൽ ഗാനത്തിനുള്ള അവാർഡ് ശരത്തിനു കിട്ടുകയുണ്ടായി.. അദ്ദേഹം പാടിയതിനായിരുന്നു അവാർഡ്..
ഇവൻ മേഘരൂപനിലും ഉത്തമമായ സംഗീതത്തെ ചേർത്തുവെച്ചിട്ടുണ്ട് ശ്രീ ശരത്..
റിയാലിറ്റി ഷോകളിൽ സ്ഥിരം ജഡ്ജ് ആയി പ്രവർത്തിക്കുന്ന ശരത് കുറെയേറെ പ്രതിഭകളെ വളർത്തിയെടുത്തിട്ടുണ്ട്. മികച്ച രീതിയിൽ പാടുന്നവർക്ക് അദ്ദേഹം സിനിമകളിൽ അവസരങ്ങൾ കൊടുക്കാറുമുണ്ട്..
പക്ഷെ അവസരങ്ങൾ അധികം കിട്ടാതെ പോകുന്ന പ്രതിഭകളുടെ കൂട്ടത്തിലേക്കു ചേർക്കാനാണ് വിധി ശ്രീ ശരത്തിനെയും..
ഇനിയും മികച്ച ഗാനങ്ങൾ മലയാള സിനിമാ രംഗത്ത് വരുമായിരിക്കും...
ഞങ്ങൾ കാത്തിരിക്കുന്നു വീണ്ടുമൊരു ശരത് കാലത്തിനായ്..

No comments:
Post a Comment