പഠനങ്ങൾ

Wednesday, October 16, 2019

ഇരുളാഴങ്ങളിലെ സ്വർണമൽസ്യങ്ങൾ

  എഴുത്തിന്റെ എത്രയെത്ര തുരുത്തുകളാണ് ! ഏകാന്തയാത്രകളിൽ കയറിപ്പറ്റാവുന്നവ ! എഴുത്തിലെ വിശാലമായ തുരുത്താണ് നോവൽത്തുരുത്ത് .വന്യമായ ഏകാന്തത കുടികൊള്ളുമിടം ചിലപ്പോൾ. വന്യജീവികളുടെ വാസസ്ഥലം ചിലപ്പോൾ .ഒന്നും വളരാത്ത തരിശ്ശിടം ,മറ്റു ചിലപ്പോൾ . ശുദ്ധവായുവും,മണലടിഞ്ഞ നിലവും,വാസസ്ഥാനമാക്കാവുന്ന തുരുത്ത് . അത്തരമിടം തേടിയുള്ള യാത്രകളിൽ അപൂർവമായേ ഇത്തരം തുരുത്തുകൾ കണ്ടെത്താറുള്ളൂ .അവിടെ കയറിപ്പറ്റിയാൽ സ്വന്തം വീടെത്തിച്ചേർന്ന അനുഭൂതി.അവിടുത്തെ പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ നിമിഷങ്ങൾ മാത്രം മതി.കാലുകുത്തിയ നിമിഷം മുതൽ നമ്മൾ പുളകിതരാകും.പിന്നീടോരോ മുക്കും മൂലയും നടന്നും,അളന്നും ,മനസ്സിരുത്തി പഠിച്ചും ...അവിടം വിടും വരെ .അവിടം വിട്ടുകഴിഞ്ഞാലും എന്നുമത് മനസ്സിലുണ്ടാവും.ഇടയ്ക്കിടെ തികട്ടിയരച്ചെടുക്കുമോർമ്മകൾ ..
ഇത്രയൊക്കെ പറയാൻ ഉണ്ടായത് ജുനൈദ് അബൂബക്കറിൻെറ "പൊനോൻ ഗോംബെ" എന്ന നോവൽ വായിച്ചതിനു ശേഷമാണ് .സഹാറാവീയം എന്ന ജുനൈദിന്റെ രണ്ടാമത്തെ നോവൽ വായിച്ചതിനു ശേഷമാണ് പൊനോൻ ഗോംബെ യിലേക്ക് കടക്കുന്നത്.പിറന്ന മണ്ണിൽ വേർതിരിക്കപ്പെട്ട് ,ഒറ്റപ്പെട്ട് സാധാരണ ജീവിതം നഷ്ടപ്പെട്ട് പൊരുതി ജീവിക്കേണ്ടി വന്ന സഹറാവികളെ കുറിച്ചുള്ള ഹൃദയസ്പർശിയായുള്ള നോവൽ.വല്ലാതെ അലോസരപ്പെടുത്തിയത് . ഉഴറിപിടയുന്ന ജീവിതങ്ങളെ അതിന്റെ എല്ലാ തനിമയോടും കൂടി അവതരിപ്പിക്കാൻ കഴിയുന്നു എന്നത് ജുനൈദിന്റെ വലിയൊരു പ്രത്യേകതയാണ്. വർത്തമാനകാലത്ത് ഭൂതകാലത്തിന്റെ നഷ്ടപ്പെട്ട പെരുമകളെ താലോലിച്ച് ഇന്നിനോട് താദാദ്മ്യം പ്രാപിക്കാനാവാതെ ഭാവിയിലേക്ക് വ്യാകുലതയോടെ നോക്കുന്ന ദുരിതകോടികളുടെ സങ്കടങ്ങൾ ,പിടച്ചിലുകൾ,ഉയിർത്തെഴുന്നേൽക്കാനുള്ള ഉദ്യമങ്ങൾ,ചെറുത്തുനിൽപ്പുകൾ,എല്ലാം ഉണ്ട് ഈ രണ്ടു നോവലുകളിലും. സഹറാവീയത്തിൽ അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ പൊനോൻ ഗോംബെയിൽ ഒരു വ്യക്തിയിലൂടെ ലോകജനതയിലെ മുസ്‌ലിംജനവിഭാഗത്തെ മൊത്തം പ്രതിനിധാനം ചെയ്യുന്നു.
പൊനോൻ ഗോംബെ മൊത്തം മുസ്ളീം ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് പറഞ്ഞതിൽ സുലൈമാൻ എന്ന ഒരു വെറും പേരിലൂടെയല്ല ,മറിച്ച് സംശയവൽക്കരിക്കപ്പെടുന്ന സാഹചര്യങ്ങളിലേക്ക് ,സ്വത്വപ്രതിസന്ധികളിലേക്ക് വലിച്ചിഴക്കപ്പെടുന്ന മറ്റൊരു പുതിയ സുലൈമാനിലൂടെയാണ്. പഴയ സുലൈമാൻ വെറും പാവമായിരുന്നു. സാൻസിബാറിലെ സ്റ്റോൺ ടൗണിൽ നിന്നും സോമാലിയയിലെ മൊഗദിഷുവിൽ സ്വന്തം ആവശ്യത്തിന് വന്ന ഒരു സാധാരണക്കാരൻ .അവിടെനിന്നും ഖാസിം എന്ന കച്ചവടക്കാരനിൽ നിന്നും ഒരു ബോട്ട് വാങ്ങാൻ മാത്രം വന്നവൻ .യാദൃശ്ചികമായി മഗീദ എന്ന സുന്ദരിയെ പരിചയപ്പെടുന്നു.പൊനോൻ ഗോംബെ എന്ന പേരിലുള്ള ഒരു തരം വർണ്ണ മത്സ്യത്തെ ഓർമ്മിപ്പിക്കുന്ന മഗീദ എന്ന കൊച്ചു സുന്ദരി . അവളെ വിവാഹം കഴിക്കുന്നു സുലൈമാൻ. ആദ്യരാത്രിയിൽ തന്നെ സുരക്ഷാജീവനക്കാരാൽ ബന്ദിയാക്കപ്പെട്ട സുലൈമാൻ ഒടുവിൽ അമേരിക്കൻ പട്ടാളത്തിന്റെ കൈകളിൽ എത്തപ്പെടുന്ന.ഖാസിമും കൂട്ടരും അനധികൃതമായി യൂറോപ്പിലേക്ക് ആൾക്കാരെ അയക്കുന്ന സംഘത്തിന്റെ കൂട്ടാളി ആണെന്നും സുലൈമാൻ അയാളുടെ അനുയായി ആണെന്നും പറഞ്ഞാണ് അറസ്റ്റ്. പിന്നീടങ്ങാട്ട് പീഡനത്തിന്റെ നാളുകളായിരുന്നു. ലക്ഷദ്വീപ് സെല്ലുലാർ ജയിൽ , ഗ്വാണ്ടനാമോ ജയിൽ എന്നീ പ്രസിദ്ധ ജയിൽ പീഡനകേന്ദ്രങ്ങളെ ചരിത്രത്തിന്റെ താളുകളിൽ നിന്നും വായിച്ചറിയാവുന്നതാണ്. അമേരിക്കൻ ചാര സംഘടനയുടെ പീഡനകേന്ദ്രങ്ങൾ ഇവയെ വെല്ലുന്നതാണെന്നു തോന്നുന്നു.നോവലിന്റെ ഭീമഭാഗവും സുലൈമാൻ അനുഭവിക്കുന്ന അതിതീവ്ര പീഡനത്തിന്റെ വർണ്ണനകളാണ് .വെളിച്ചം കടക്കാത്ത ഇരുട്ടറകളിൽ വൃത്തികെട്ട മണം നിറഞ്ഞ മുറിയിൽ അത്യുഗ്ര ശബ്ദത്തോടുകൂടെ സംഗീതം കേൾപ്പിച്ച് കടുത്ത ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങി നിരപരാധിയായ സുലൈമാൻ.അമേരിക്ക നേരിട്ട ഭീകരാക്രമണത്തിന്റെ ഇരട്ടഗോപുര സ്പോടനങ്ങൾക്കു ശേഷം ലോകമുസ്ലീങ്ങൾ അനുഭവിച്ച അരക്ഷിതാവസ്ഥയുടെ തുടർച്ചകളാണ് പിന്നീടിങ്ങോട്ട് അനുഭവിക്കുന്നതും. ലോകഭരണകൂടം എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ പിൻപറ്റി മറ്റു സിൽബന്ധികളും അതിനു ആക്കം കൂട്ടുകയാണ്. ഒട്ടും വ്യത്യസ്തമല്ല ഇന്ത്യൻ അവസ്ഥയും. മറ്റേതൊരു രാജ്യത്തോട് സാമ്യം ചെയ്യാൻ പോലും പറ്റാത്ത സുരക്ഷിതത്വം ഇന്ത്യൻ മുസ്ലീങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും വർത്തമാനയാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടക്കാൻ ആവില്ല. ഇവിടെ അത് വിഷയം അല്ലെങ്കിലും അരക്ഷിതാവസ്ഥയുടെ നേരിയ അലകൾ കാണാതെ വയ്യ....മാസങ്ങളോളം തുടർന്ന മർദ്ദനമുറകൾക്കും,മാനസിക കഠിനപീഡനങ്ങൾക്കും സുലൈമാനിൽ നിന്നും ഒരു വിവരവും അവർക്കു കിട്ടുന്നില്ല. എന്തുകിട്ടാൻ ? ഒരു വർണ്ണ മത്സ്യത്തെ മനസ്സിൽ താലോലിച്ചു കഴിയുന്ന ഒരു പാവം മുക്കുവന്റെ മനസ്സിൽ ഭീകരചിന്തകൾക്കു ഇടമെങ്ങിനെ കിട്ടാൻ! പ്രണയത്തിന്റെ ആ വർണ്ണമത്സ്യത്തെ സ്വപ്നത്തിൽ ദർശിച്ച് സായൂജ്യമടയുന്നവൻ .പിന്നീടൊരിക്കലും ഒന്നാവാനാത്ത വിധം ആ സ്വർണമൽസ്യം ഉൾക്കടലിന്റെ ആഴങ്ങളിലേക്ക് നഷ്ടപ്പെട്ടതും അറിയാതെ സുലൈമാൻ..ഇരുട്ടറകളിലേയ്ക്ക് നേരിയ വെളിച്ചമായി ഇടയ്ക്കിടെ ജയിലറകൾ സന്ദർശിക്കുന്ന റെഡ്ക്രോസ്സ് സൊസൈറ്റി . അവരിലേക്ക്‌ തന്റെ ദൈന്യാവസ്ഥയും, നിരപരാധിത്വവും എത്തിക്കാൻ അവസാനം സുലൈമാന് കഴിയുന്നുണ്ട്. അവരുടെ പ്രവർത്തനം മൂലം ജയിൽ മോചിതനായി സ്വന്തം നാട്ടിൽ എത്തിയെങ്കിലും പ്രണയിനി നഷ്ടപ്പെട്ട് പരവശനായി പുറംലോകത്തിൽ അകന്നു കഴിയാൻ വിധിക്കപ്പെടുകയാണ് സുലൈമാൻ...ജയിലറകളിലെ ക്രൂരവിധികൾ കണ്മുൻപിൽ കാണും വിധം ഒരനുഭവസ്ഥനെ പോലെ ജുനൈദിനത് എഴുതി വെക്കാൻ കഴിഞ്ഞു.പറഞ്ഞുകേട്ടും,വായിച്ചും അറിഞ്ഞതിന്റെ ഒരു രത്നച്ചുരുക്കം മാത്രമാവും അത് ...
സഹറാവീയവും, പൊനോൻ ഗോംബെയും ഡീസി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത് ..

നോവലിസ്റ്റ്  -- ജുനൈദ് അബൂബക്കർ
നോവൽ  --  പൊനോൻ ഗോംബെ
ഡീ സി ബുക്ക്സ്
വില  125 /-


Image may contain: text
12Omana Gangadharan, എം കെ ഖരീം and 10 others

Posted by girish varma ...balussery.... at 9:24 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

My photo
girish varma ...balussery....
കാഴ്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ല ...തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ...കണ്ണും മനസ്സും ഒരേപോലെ ഈ പ്രപഞ്ചത്തിനു നേരെ പിടിച്ച കണ്ണാടിയായ് ...ഞാനും തുടരുന്നു.. ഈ യാത്ര... ഈ കണ്ണും മനസ്സും തുറന്നിട്ട്‌............
View my complete profile

Blog Archive

  • ►  2025 (2)
    • ►  December (1)
    • ►  November (1)
  • ►  2024 (15)
    • ►  June (2)
    • ►  May (13)
  • ►  2023 (1)
    • ►  February (1)
  • ►  2022 (25)
    • ►  December (4)
    • ►  September (21)
  • ►  2021 (35)
    • ►  October (11)
    • ►  September (1)
    • ►  August (10)
    • ►  July (3)
    • ►  June (3)
    • ►  May (1)
    • ►  February (2)
    • ►  January (4)
  • ►  2020 (49)
    • ►  December (12)
    • ►  November (7)
    • ►  October (5)
    • ►  September (14)
    • ►  July (2)
    • ►  June (5)
    • ►  March (4)
  • ▼  2019 (24)
    • ►  December (7)
    • ►  November (7)
    • ▼  October (6)
      • സഹനത്തിന്റെ സഹറാവീയം
      • ജയചന്ദ്രൻ തക്കിജ്ജ !!
      • കഥയരങ്ങിലെ മനുഷ്യർ
      • ശ്യാമം
      • ഇരുളാഴങ്ങളിലെ സ്വർണമൽസ്യങ്ങൾ
      • വയലാർ ഗാനങ്ങളിലെ സ്ത്രീസങ്കല്പം
    • ►  July (4)
  • ►  2017 (6)
    • ►  May (1)
    • ►  March (1)
    • ►  February (4)
Picture Window theme. Powered by Blogger.